കണ്ണൂർ: പാലായിലെ ഉപതെരെഞ്ഞടുപ്പ് വിജയം എൻ.സി.പിക്കും എൽ.ഡി.എഫിനുമുള്ള അംഗീകാരമാെണന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വിജയം കൂടുതൽ ഉൗർജസ്വലതയും കരുത്തും ഇടതുമുന്നണിക്ക് പകരുമെന്നും ഇത് വരാനിരിക്കുന്ന അഞ്ച് ഉപതെരെഞ്ഞടുപ്പുകളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ എൽ.ഡി.എഫിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി ജില്ല നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ല പ്രസിഡൻറ് രാമചന്ദ്രൻ തില്ലേങ്കരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ബാബു കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി. കെ.െക. രാജൻ, വി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, എ.എം. വിശ്വനാഥൻ, ഹമീദ് ഇരിണാവ്, പ്രശാന്തൻ മുരിേകാളി, സി.എച്ച്. പ്രഭാകരൻ, കെ.എം. രാജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.