വ്യാജമദ്യം: നടപടി ശക്​തമാക്കും

കണ്ണൂർ: വ്യാജമദ്യത്തിൻെറ ഉല്‍പാദനവും വിതരണവും തടയുന്നതിനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്ന തിനുമായി ജില്ലതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. വിമുക്തി ജില്ലതല കമ്മിറ്റി ശക്തിപ്പെടുത്തുന്നതിനും ബോധവത്കരണ പരിപാടികള്‍ ഊർജിതമാക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കൻഡറി പ്രധാനാധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ ബോധവത്കരണം നല്‍കാനും കുടുംബശ്രീ ജാഗ്രത സമിതികള്‍ മുഖേന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും യോഗം നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആർ) സി.ജി.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവന്‍ പത്മനാഭന്‍, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി.കെ. സുരേഷ്, അസി.എക്സൈസ് കമീഷണര്‍ കെ.എസ്. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.