സര്‍ക്കാറി​േൻറത് തൊഴിലവസരം വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനം -തുറമുഖ മന്ത്രി

കണ്ണൂർ: സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമടക്കം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂളില്‍ മെഗാ തൊഴില്‍ മേള-ലക്ഷ്യ 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷനല്‍ എംപ്ലോയ്‌മൻെറ് സർവിസ് (കേരളം), ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ച്, എംപ്ലോയബലിറ്റി സൻെറര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തൊഴില്‍മേളയില്‍ പങ്കെടുത്ത 1212 ഉദ്യോഗാര്‍ഥികളില്‍ 208 പേരെ വിവിധ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കുകയും 216 പേരെ ചുരുക്കപ്പട്ടികയിൽപെടുത്തുകയും ചെയ്തു. 20 സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുത്തത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. സബ് റീജനല്‍ എംപ്ലോയ്‌മൻെറ് ഓഫിസര്‍ എ.കെ. അബ്ദുൽ സമദ്, കൗണ്‍സിലര്‍ ഇ. ബീന, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭന്‍, ട്രെയിനിങ് സകൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല എംപ്ലോയ്‌മൻെറ് ഓഫിസര്‍ കെ. സ്‌നേഹലത സ്വാഗതവും എംപ്ലോയ്‌മൻെറ് ഓഫിസര്‍ (പ്ലേസ്‌മൻെറ്) കെ.വി. രമേശന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.