ഇന്ന്​ സൈക്കിൾ യാത്രക്കായി ഒരുദിനം

കണ്ണൂർ: മോട്ടോർ വാഹനങ്ങളുപേക്ഷിച്ച് ഒരുദിവസം സൈക്കിളിൽ യാത്രചെയ്യാൻ ആഹ്വാനംചെയ്ത് ശനിയാഴ്ച സൈക്കിൾ ദിനമായ ി ആചരിക്കും. ഇതിൻെറ ഭാഗാമായി കണ്ണൂരിലും പരിസരത്തുമുള്ളവർ സൈക്കിൾ വാഹനമാക്കും. കാനന്നൂർ സൈക്ലിങ് ക്ലബ്, ജില്ല ഭരണകേന്ദ്രം, മോട്ടോർ വാഹനവകുപ്പ്, കണ്ണൂർ പ്രസ് ക്ലബ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ഡി.ടി.പി.സി, ചേംബർ ഓഫ് കോമേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് സൈക്കിൾ ദിനം സംഘടിപ്പിക്കുന്നത്. കലക്ടർ, ജില്ല പൊലീസ് മേധാവി, മോട്ടോർ വാഹന വകുപ്പ് അധികൃതർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഓഫിസിലെത്താൻ സൈക്കിൾ വാഹനമാക്കും. വ്യാപാരികൾ, വ്യവസായികൾ, വിദ്യാർഥികൾ, സാധാരണക്കാർ എന്നിങ്ങനെ എല്ലാ മേഖലയിലുമുള്ളവരും സൈക്കിളുമായി നഗരത്തിലിറങ്ങും. കാനന്നൂർ സൈക്ലിങ് ക്ലബിൻെറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.