ടി.കെ. വേണു അനുസ്മരണം

മാഹി: അകാലത്തിൽ വിട്ടുപിരിഞ്ഞ മാഹി പൊതുമരാമത്ത് എൻജിനീയർ ടി.കെ. വേണുവിൻെറ നാലാം ഓർമദിനം വി.എൻ. പുരുഷോത്തമൻ ഹയർസെക്കൻഡറി സ്കൂൾ അസംബ്ലിയിൽ ആചരിച്ചു. വി.എൻ.പി ഗവ. സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ കഴിഞ്ഞ അധ്യയനവർഷം ഗണിതത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിനി സംഗമിത്ര സേതുവിന് എൻജിനീയർ ടി.കെ. വേണു എൻഡോവ്മൻെറ് പുരസ്കാരവും കാഷ് അവാർഡും മയ്യഴി പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഒ. പ്രദീപ്കുമാർ വിതരണംചെയ്തു. ചടങ്ങിൽ സ്കൂളിൻെറ വൈസ് പ്രിൻസിപ്പൽ ആരോഗ്യ ദാസ്, വകുപ്പ് അസി. എൻജിനീയർ പി.വി. അനൂപ് എന്നിവർ സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ആരോഗ്യദാസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ അധ്യാപകരായ പ്രേമാനന്ദ് സ്വാഗതവും വത്സല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.