മാഹി: അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. വെള്ളിയാഴ്ച ഉച്ച രേണ്ടാടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. പ്രിൻസിപ്പൽ വിവരം അറിയിച്ചതിനെ തുടർന്ന് ചോമ്പാൽ സി.ഐ ടി.പി. സുമേഷിൻെറ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി ഇരുവിഭാഗങ്ങളിൽനിന്നായി 10 വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. പിന്നീട് പേരുവിവരം രേഖപ്പെടുത്തിയശേഷം വിട്ടയച്ചു. ന്യായ വിരുദ്ധമായി സംഘംചേർന്നതിനാണ് കേസെടുത്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവർ തമ്മിൽ നടക്കുന്ന വാക്കേറ്റത്തിൻെറ ഭാഗമായിരുന്നു സംഘർഷം. സംഘർഷത്തെ തുടർന്ന് സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതായി സ്കൂൾ അധികൃതർ പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി തിങ്കളാഴ്ച വൈകീട്ട് നാലിന് സ്കൂളിൽ സർവകക്ഷി യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.