മാഹി പുഴയോര നടപ്പാതയിൽ മത്സരങ്ങളും ഫെസ്​റ്റും

മാഹി: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് പുതുച്ചേരി ടൂറിസം വകുപ്പും മാഹി അഡ്മിനിസ്ട്രേഷനും ചേർന്ന് മാഹി പു ഴയോര നടപ്പാതയിൽ ഞായറാഴ്ച വൈകീട്ട് അഞ്ചു മുതൽ മത്സരങ്ങളും ഫെസ്റ്റും നടത്തും. പായസം ഫെസ്റ്റ്, പ്രശ്നോത്തരി, കളരിപ്പയറ്റ്, കലാമണ്ഡലം കലാകാരന്മാരായ സുജാത, കാർത്തികേയൻ, ശ്രീരാഗ്, ജിവേഷ് ശാസ്ത്രി, സംഗീത എന്നിവരുൾെപ്പടെ 25 കലാകാരന്മാർ അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്ത പരിപാടികൾ എന്നിവ അരങ്ങേറും. മയ്യഴി ടൂറിസം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പൂക്കളമത്സരത്തിൽ മാഹിയിലെ വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.