ജപ നവരാത്രി സംഗീതോത്സവം

മാഹി: ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻെറ ആഭിമുഖ്യത്തിൽ 29 മുതൽ ഒക്ടോബർ രണ്ട് വരെ നവരാത്രി സംഗീതോത്സവം സംഘടിപ്പിക്കുമെന ്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് മടപ്പള്ളി ജപ ഓഡിറ്റോറിയത്തിൽ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി.വി. കവിത ഉദ്ഘാടനംചെയ്യും. അഡ്വ. ഇ. നാരായണൻ നായർ അധ്യക്ഷതവഹിക്കും. വില്യാപ്പള്ളി പൊൻമേരി ശിവക്ഷേത്രം, പരിമഠം ദുർഗ ക്ഷേത്രം, പുന്നോൽ സംഗീതകല ക്ഷേത്രം, മാഹി ആനവാതുക്കൽ ക്ഷേത്രം, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രം, ഒതയോത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ലോകനാർകാവ് ക്ഷേത്രം, മടപ്പള്ളി ജപ സംഗീത കലാക്ഷേത്രം, മാഹി പ്രസ്ക്ലബ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ സംഗീതാചാര്യൻ യു. ജയൻ മാസ്റ്ററുടെ നേതൃത്വത്തിൽ കച്ചേരികൾ നടക്കും. എം.എം. ബാബുരാജ്, ജയറാം കോട്ടയിൽ, ഷാജി പിണക്കാട്ട്, കെ.എം. പ്രദീപൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.