വിദ്യാർഥികളെ സസ്പെൻഡ്​ചെയ്തു; എ.ബി.വി.പി നിരാഹാരം പിൻവലിച്ചു

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ സംഘടനപ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ എ.ബി.വി.പി നേതാവും ചരിത്രവിദ്യാർഥിയുമായ വിശാഖ് പ്രേമൻ മൂന്ന് ദിവസമായി കാമ്പസിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം പിൻവലിച്ചു. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി കോളജ് പ്രിൻസിപ്പൽ എ. ഫൽഗുണനുമായി വെള്ളിയാഴ്ച ഉച്ചക്ക് ചർച്ച നടത്തിയിരുന്നു. ഇതിനുശേഷം പ്രിൻസിപ്പൽ അക്കാദമിക് കൗൺസിലുമായി യോഗം ചേരുകയും ചെയ്തു. വൈകീട്ട് നാലിന് സമരപ്പന്തലിൽ എത്തിയ പ്രിൻസിപ്പൽ കാമ്പസിനുള്ളിൽ സ്ഥാപിച്ച എ.ബി.വി.പിയുടെ കൊടിമരം പിഴുതെറിഞ്ഞ ഏഴ് എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി അറിയിച്ചതിനെ തുടർന്നാണ് എ.ബി.വി.പി സമരം അവസാനിപ്പിച്ചത്. വിഡിയോ ചിത്രങ്ങളും മറ്റും പരിശോധിച്ചതി‍ൻെറ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കാമ്പസിനുള്ളിൽ സംഘടന പ്രവർത്തന സ്വാതന്ത്ര്യം ആർക്കും നിഷേധിച്ചിട്ടില്ല. കലാലയ അന്തരീക്ഷം സമാധാനപരമായ രീതിയിൽ നിലനിർത്തുന്നതിന് വിദ്യാർഥി സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, അധ്യാപക-രക്ഷാകർത്താക്കൾ, പൊലീസ് എന്നിവരുടെ വിപുലമായ യോഗം വിളിച്ചുചേർക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു കതിരൂർ: വിമുക്തി പദ്ധതിയുടെ ഭാഗമായി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കതിരൂർ ടൗണിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലിക്ക് ശേഷം കതിരൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.ടി. റംല ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ അധ്യക്ഷതവഹിച്ചു. ടി.എസ്. സജി സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് പുത്തലത്ത് സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.