സി.എച്ച് അനുസ്മരണ സമ്മേളനം

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എച്ച്. മുഹമ്മദ്‌ കോയ അനുസ് മരണം സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വൈറ്റ് ഗാർഡ് അംഗങ്ങളെയും മത്സ്യത്തൊഴിലാളികളെയും തലശ്ശേരി ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തലശ്ശേരി സി.എച്ച് സൻെറർ വളൻറിയർ വിങ്ങിനെയും ചടങ്ങിൽ ആദരിച്ചു. തസ്ലീം ചേറ്റംകുന്ന് അധ്യക്ഷതവഹിച്ചു. അഡ്വ. പി.വി. സൈനുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. കെ.എ. ലത്തീഫ്, എ.കെ. ആബൂട്ടി ഹാജി, എ.പി. മഹമൂദ്, കെ.സി. അഹമ്മദ്, വി.കെ. ഹുസൈൻ, സി.കെ.പി. മമ്മു, സി. അഹമ്മദ് അൻവർ, ഷാനിദ് മേക്കുന്ന്, പി.വി. റഹ്ദാദ്, നിങ്കിലേരി മുസ്തഫ, പാലക്കൽ സാഹിർ, സാദിഖ് മട്ടാമ്പ്രം, ഷഹബാസ് കായ്യത്ത്, അഫ്സൽ മട്ടാമ്പ്രം, കെ.പി. മഹറൂഫ്, എ.കെ. സക്കരിയ, അൻസാരി ചിറക്കര, തഫ്ലീം മാണിയാട്ട്, റമീസ് നരസിംഹ, കെ. ഖാലിദ് എന്നിവർ സംസാരിച്ചു. റഷീദ് തലായി സ്വാഗതവും ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.