കൂത്തുപറമ്പ് ഹൈസ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്​

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹൈസ്കൂൾ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ശനിയാഴ്ച നഗരസഭ ടൗൺഹാള ിൽ നടക്കും. കോൺഗ്രസ് മുന്നണിയും ബി.ജെ.പി നേതൃത്വത്തിലുള്ള കൂത്തുപറമ്പ് ഹൈസ്കൂൾ സംരക്ഷണ സമിതിയും തമ്മിലാണ് മത്സരം. കോടതിനിർദേശപ്രകാരം കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒരുവർഷത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷമാണ് കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്കൂൾ ഭരണസമിതിയെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടക്കുന്നത്. നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ ഡിസംബറിൽ അവസാനിച്ചിരുന്നു. അതിനുശേഷം അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലാണ് ഹൈസ്കൂളിൻെറ പ്രവർത്തനം. 21 ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാൻ 392 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. അടുത്തകാലത്തായി കൂട്ടിച്ചേർത്ത 242 പേർക്ക് കൂടി വോട്ടവകാശം വേണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം കോടതിയെ സമീപിച്ചതോടെയാണ് തെരഞ്ഞെടുപ്പ് നീണ്ടുപോയത്. ഇതിനിടയിൽ പ്രശ്നത്തിൽ വിദ്യാഭ്യാസവകുപ്പും ഇടപെട്ടിരുന്നു. ഒടുവിൽ കോടതി വിധിയെ തുടർന്നാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, മുൻകാലങ്ങളിൽ കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലായിരുന്നില്ല കൂത്തുപറമ്പ് ഹൈസ്കൂൾ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. നേരത്തേ ഉണ്ടായിരുന്ന ഭരണസമിതി പ്രസിഡൻറിനെ കോൺഗ്രസ് പുറത്താക്കിയതോടെയാണ് രാഷ്ട്രീയം ഉടലെടുത്തത്. രാവിലെ എട്ടുമണി മുതലാണ് വോട്ടെടുപ്പ് നടക്കുക. കനത്ത സുരക്ഷയിലായിരിക്കും വോട്ടെടുപ്പ് നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.