സാമ്പത്തിക തകർച്ച: എസ്.ഡി.പി.ഐ ധർണ സംഘടിപ്പിച്ചു

എടക്കാട്: മോദിസർക്കാറിൻെറ സാമ്പത്തിക വികലനയത്തിൽ പ്രതിഷേധിച്ച് 'സംഘി ധനശാസ്ത്രം ജനങ്ങളെ വിഢികളാക്കുന്നു' എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൻെറ ഭാഗമായി എസ്.ഡി.പി.ഐ ധർമടം മണ്ഡലം കമ്മിറ്റി മുഴപ്പിലങ്ങാട് ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ധർണ എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി പി.ടി.വി. ഷംസീർ ഉദ്ഘാടനം ചെയ്തു. നജീബ് ചാല വിഷയാവതണം നടത്തി. മണ്ഡലം സെക്രട്ടറി അൻസാരി, എസ്.ഡി.പി.ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ പ്രസിഡൻറ് ടി.കെ. സഹീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.