മാഹി: മാഹി റീജനൽ മൈനോറിറ്റി കമ്മിറ്റിയുടെ റിവ്യൂ മീറ്റിങ് മാഹിയിൽ നടന്നു. ദേശീയ ന്യൂനപക്ഷ കമീഷൻ വൈസ് ചെയർമാൻ ജ ോർജ് കുര്യൻെറ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ, ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, വിവിധ വകുപ്പ് തലവന്മാർ, റീജനൽ മൈനോറിറ്റി കമ്മിറ്റി അംഗങ്ങളായ ഡോ. ജെറോം ചിങ്ങന്തറ, ഇബ്രാഹിം മുസ്ലിയാർ, മാർട്ടിൻ കൊയിലൊ, ജസീമ മുസ്തഫ എന്നിവരും പങ്കെടുത്തു. ന്യൂനപക്ഷ വിഭാഗത്തിനായുള്ള പ്രധാനമന്ത്രിയുടെ 15 ഇന പരിപാടികൾ അസ്മിനിസ്ട്രേറ്റർ അവലോകനംചെയ്തു. പ്രധാൻമന്ത്രി ജൻ യോജന പ്രോഗ്രാമിലേക്ക് ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 308 പ്രദേശങ്ങളിൽ ഒന്നാണ് മയ്യഴി. ജൻ യോജന പദ്ധതിയെക്കുറിച്ചും 15 ഇന പരിപാടിയിൽ ഉൾപ്പെടുന്ന വികസന പദ്ധതികളെക്കുറിച്ചും ജോർജ് കുര്യൻ വിശദീകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ഒട്ടേറെ പദ്ധതികൾ മാഹിയിൽ നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മാഹി സൻെറ് തെരേസ ദേവാലയത്തിലെത്തിയ ജോർജ് കുര്യനെ ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.