കെ.എസ്.യു സ്ഥാനാർഥി വിജയിച്ചു

പാനൂർ: ചെണ്ടയാട് എം.ജി കോളജ് യൂനിയൻ ഇലക്ഷന് നോമിനേഷൻ സമയം അവസാനിച്ചപ്പോൾ കെ.എസ്.യു സ്ഥാനാർഥി ടി.വി. അർജുൻ യു.യു.സി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്കർഫ് 2019 ക്യാമ്പ് പാനൂർ: സർദാർ ചന്ത്രോത്ത് എജുക്കേഷനൽ റിസർച്ച് ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ നടക്കുന്ന സ്കർഫ് വിശ്വാസ് സഹവാസ ക്യാമ്പ് ഒക്ടോബർ 12, 13 തീയതികളിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ഡോ. ശശിധരൻ കുനിയിൽ അധ്യക്ഷതവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ, പ്രഫ. സുബൈർ, സി.പി. സുധീന്ദ്രൻ, കെ. കൃഷ്ണൻ, വി. ദിവാകരൻ, രാധാകൃഷ്ണൻ മാസ്റ്റർ, എൻ.കെ. രമേശൻ, അഡ്വ. രഘുനാഥ്, വി.സി. പ്രസാദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി സി.പി. സുധീന്ദ്രൻ, ജനറൽ കൺവീനർ ഡോ. ശശിധരൻ കുനിയിൽ എന്നിവരെ തെരഞ്ഞെടുത്തു. ഗാന്ധിജയന്തിയാഘോഷം പാനൂർ: മൊകേരി സുഹൃജ്ജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻെറ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയാഘോഷം 29, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. 29ന് രാവിലെ ഒമ്പത് മുതൽ എൽ.പി, യു.പി.എച്ച്.എസ് വിഭാഗം വിദ്യാർഥികൾക്ക് പ്രസംഗം, കവിതാരചന, പ്രബന്ധരചന മത്സരങ്ങൾ. ഒക്ടോബർ ഒന്നിന് രാവിലെ പരിസര ശുചീകരണം, രണ്ടിന് രാവിലെ 9.30 മുതൽ വിദ്യാർഥികൾക്ക് ജില്ലതല ചിത്രരചന, ക്വിസ് മത്സരങ്ങൾ, വൈകുന്നേരം നാലിന് സാംസ്കാരിക സമ്മേളനം ഡോ. കെ.വി. ശശിധരൻ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.