മാഹി കോളജ് സ്പോട്ട് അഡ്മിഷൻ നാളെ

മാഹി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിൽ ഈ അധ്യയനവർഷത്തെ ഡിഗ്രി ഒന്നാം വർഷ സ്പോട്ട് അഡ്മിഷൻ ഞായർ, തിങ്കൾ ദിവസ ങ്ങളിൽ കോളജ് കാമ്പസിൽ നടക്കും. മുമ്പ് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ www.centacpuducherry.in എന്ന വെബ്സൈറ്റിൽ ഇന്ന് വീണ്ടും രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരെ മാത്രേമ സ്പോട്ട് അഡ്മിഷന് പരിഗണിക്കുകയുള്ളൂ. പുതുതായി കോഴ്സുകളിൽ ചേരാനാഗ്രഹിക്കുന്നവർ 30ന് കോളജിൽ ഹാജരാവണം. അഡ്മിഷന് വരുന്നവർ ഫോട്ടോയുടെ പാസ്പോർട്ട് സൈസ് രണ്ടു കോപ്പി, പ്ലസ് ടു മാർക്ക് ലിസ്റ്റ്, ടി.സി, പിക്/റസിഡൻസ് സർട്ടിഫിക്കറ്റ്, ജാതി, മെഡിക്കൽ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി ബുക്കിൻെറ മൂന്നാം പേജ് എന്നിവയുടെ ഒറിജിനലും ഒരു പകർപ്പും കൊണ്ടുവരണം. സമയക്രമം വെബ്സൈറ്റിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.