തലശ്ശേരി: സ്ത്രീകൾക്കായി മതപഠനത്തിന് അവസരമൊരുക്കുന്ന തംഹീദുൽ മർഅഃ ദ്വിവത്സര കോഴ്സിൻെറ പുതിയ ബാച്ച് ആരംഭിച് ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂർ വനിത വിഭാഗത്തിൻെറ ആഭിമുഖ്യത്തിൽ തലശ്ശേരി ഇസ്ലാമിക് സൻെററിൽ ജില്ല പ്രസിഡൻറ് നിഷാദ ഇംതിയാസ് ഉദ്ഘാടനംചെയ്തു. ജില്ല സമിതിയംഗം സി.ടി. താഹിറ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ കൺവീനർ പി.സി. സഫൂറ പ്രഭാഷണം നടത്തി. തംഹീദുൽ മർഅഃ ഏരിയ കോഓഡിനേറ്റർ നസീമ സ്വാഗതം പറഞ്ഞു. സൈനബ് സഫറുല്ല ഖിറാഅത്ത് നടത്തി. കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. തലശ്ശേരി ഇസ്ലാമിക് സൻെററിൽ നടത്തുന്ന പുതിയ ബാച്ചിൽ ചേരാൻ താൽപര്യമുള്ളവർ 8086567498 എന്ന നമ്പറിൽ ബന്ധപ്പെടണം. പടം......TLY ISLAMIC COURSE തംഹീദുൽ മർഅഃ കോഴ്സിൻെറ പുതിയ ബാച്ച് ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് നിഷാദ ഇംതിയാസ് ഉദ്ഘാടനംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.