ഒരുവട്ടം കൂടി ഒന്നിച്ചു; ഒരുമയോടെ ഓർമകളോടെ

തോട്ടട: ഗവ. ഹയർ സെക്കൻഡറി സ്കൂൾ തോട്ടട 1994 -95 എസ്.എസ്.എൽ.സി ബാച്ച്‌ വർഷങ്ങൾക്കുശേഷം ഒത്തുകൂടി. 'ഒരുവട്ടം കൂടി' എന്ന പേരിലാണ് പൂർവ വിദ്യാർഥി കുടുംബസംഗമം സംഘടിപ്പിച്ചത്. ചരിത്രകാരനും മുൻ ടൂറിസം പൊലീസ് എ.എസ്.ഐയുമായിരുന്ന സത്യൻ എടക്കാട് ഉദ്ഘാടനം ചെയ്തു. പി.എം. ജിതേഷ് അധ്യക്ഷത വഹിച്ചു. പൂർവാധ്യാപകരായ എം.സി. രവീന്ദ്രൻ, സി.കെ. രാജീവൻ, എ. വസന്തൻ, വി. രമ, പി.വി. അനന്തൻ, കെ. അമ്മുക്കുട്ടി, ആർ. വിജയ, കെ.കെ. ഗംഗാധരൻ, സി. ലീല, വി. ഗീത എന്നിവരെ വിദ്യാർഥികൾ ആദരിച്ചു. കൗൺസിലർ പി.കെ.പ്രീത, പി.ടി.എ പ്രസിഡൻറ് ഒ.വി. ചന്ദ്രൻ, സത്യൻ എടക്കാട് എന്നിവർ ഉപഹാര വിതരണം നടത്തി. ടി.പി. ഗൗരി സ്വാഗതവും സരിത നന്ദിയും പറഞ്ഞു. പൂർവ വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും പഴയകാല മിഠായികളുടെയും ഉപ്പിലിട്ട മാങ്ങയുടെയും മറ്റും പ്രദർശനവും വിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.