അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസം

മാഹി: യു.ഡി.എഫ് നേതൃത്വത്തിൽ ഇ.ടി. അയൂബ് പ്രസിഡൻറായുള്ള അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാ സ നോട്ടിസ് നല്‍കി. ഒമ്പത് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസം ബി.ഡി.ഒ മുമ്പാകെയാണ് സമര്‍പ്പിച്ചത്. 15 ദിവസത്തിനകം ഭരണസമിതി യോഗം വിളിച്ച് അവിശ്വാസം ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്തും. യു.ഡി.എഫില്‍നിന്ന് എൽ.ജെ.ഡിയുടെ മുന്നണിമാറ്റമാണ് അഴിയൂരില്‍ അവിശ്വാസത്തിനിടയാക്കിയത്. സി.പി.എം -നാല്, എൽ.ജെ.ഡി -മൂന്ന്, ജനതാദൾ എസ് -ഒന്ന്, സി.പി.ഐ (സ്വതന്ത്രൻ) -ഒന്ന് എന്നിങ്ങനെ ഒമ്പത് അംഗങ്ങളാണ് എല്‍.ഡി.എഫ് പക്ഷത്ത് നിലവിലുള്ളത്. മുസ്ലിംലീഗ് -നാല്, കോണ്‍ഗ്രസ് -രണ്ട്, രണ്ട് ആര്‍.എം.പി.ഐ അംഗങ്ങളുടെ പിന്തുണയോടെ എട്ട് അംഗങ്ങളാണ് യു.ഡി.എഫ് പക്ഷത്ത്. എസ്.ഡി.പി.ഐക്കുള്ള ഒരു അംഗം അഴിയൂര്‍ ഭരണമാറ്റത്തിന് നിർണായക ഘടകമായി മാറും. എസ്.ഡി.പി.ഐ പിന്തുണ എല്‍.ഡി.എഫിന് ലഭിക്കുമെന്ന സൂചനയാണ് നിലവിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.