എടക്കാട്: തനിമ കലാ സാംസ്കാരിക വേദി ജില്ല കമ്മിറ്റി ഒക്ടോബർ രണ്ടിന് എടക്കാട് ബസാറിൽ സംഘടിപ്പിക്കുന്ന പുസ്തകപ്രകാശനം, കവിയരങ്ങ്, ഉപഹാരസമർപ്പണം എന്നീ പരിപാടികളുടെ വിജയത്തിനുവേണ്ടി . 'പെയ്ത്ത്' 53 മഴക്കവിതകളുടെ പ്രകാശനം കവി കൽപറ്റ നാരായണൻ നിർവഹിക്കും. സംസ്ഥാന ബാലസാഹിത്യ അവാർഡ് നേടിയ കെ.ടി. ബാബുരാജിന് തനിമ കലാസാഹിത്യ വേദി കേരളയുടെ ഉപഹാരസമർപ്പണം തനിമ സംസ്ഥാന വൈസ് പ്രസിഡൻറ് പി.ടി. കുഞ്ഞാലി നിർവഹിക്കും. രക്ഷാധികാരിയായി ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.കെ. സാജിദ് നദ്വി, ചെയർമാനായി ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയ പ്രസിഡൻറ് എ.പി. അബ്ദുൽ റഹീം, കൺവീനർമാരായി തനിമ ജില്ല പ്രസിഡൻറ് എം.കെ. മറിയു, സെക്രട്ടറി സി.പി. മുസ്തഫ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയ പ്രസിഡൻറ് എ.പി. അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. തനിമ സാംസ്കാരിക വേദി ജില്ല കൺവീനർ കളത്തിൽ ബഷീർ പരിപാടി വിശദീകരിച്ചു. തനിമ ജില്ല സെക്രട്ടറി സി.പി. മുസ്തഫ സ്വാഗതവും ഫാസിൽ മുരിങ്ങോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.