മാഹി: റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് വീട്ടമ്മയുടെ ബാഗ് തട്ടിപ്പറച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിലായി. വയനാട് കോറോം ചിറമൂലം കോളനിയിൽ ഫൈസൽ എന്ന പാച്ചു (39), മലപ്പുറം വളാഞ്ചേരി തുറപ്പറമ്പിൽ ടി.പി. ജാഫർ (38) എന്നിവരെയാണ് പള്ളൂർ കണ്ടോത്ത് പങ്കജ രാജൻെറ പരാതിയിൽ ചോമ്പാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. ഇവർ ട്രെയിൻ ടിക്കറ്റ് എടുക്കുന്നതിനിടയിൽ സ്വർണവും പണവുമടങ്ങിയ ബാഗ് കൗണ്ടറിനു സമീപം വെച്ചിരുന്നു. ഇത് തട്ടിയെടുത്ത് ഇരുവരും കടന്നുകളയുകയായിരുന്നു. തുടർന്ന് ചോമ്പാൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. സ്റ്റേഷൻ പരിസരത്തെ സി.സി. ടി.വിയിൽനിന്ന് ലഭിച്ച ചിത്രങ്ങളുടെയും ഓട്ടോ തൊഴിലാളികളുടെയും സഹായത്തോടെയാണ് പ്രതികളെയും ബാഗും ലഭിച്ചത്. പ്രതികളെ തെളിവെടുപ്പിനായി മാഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. പ്രതികളെ വടകര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.