കൂത്തുപറമ്പ്: കനത്ത മഴയിൽ കൂത്തുപറമ്പിനടുത്ത കോട്ടയം കയനാടത്ത് കിണറിടിഞ്ഞ് വീടിന് കേടുപറ്റി. കയനാടം ഖബർസ്ഥാ നു സമീപത്തെ എൻ.കെ. മൂസയുടെ വീട്ടുകിണറാണ് ഇടിഞ്ഞത്. ബുധനാഴ്ച്ച പുലർച്ച രണ്ടു മണിയോടെയുണ്ടായ ശക്തമായ മഴയിലാണ് കിണർ ഇടിഞ്ഞത്. പൂർണമായും കെട്ടി സംരക്ഷിച്ചിരുന്ന 17 കോലോളം താഴ്ചയുള്ള കിണറാണ് ഇടിഞ്ഞത്. കിണർ ഇടിയുന്നതിനിടയിൽ കുളിമുറി ഭാഗികമായി തകരുകയും വീടിൻെറ അടിത്തറക്ക് കേടുപറ്റുകയും ചെയ്തിട്ടുണ്ട്. വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. അപകടാവസ്ഥയിലായ കിണർ പിന്നീട് മണ്ണിട്ട് മൂടുകയാണുണ്ടായത്. കോട്ടയം പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.