നവരാത്രി സംഗീതോത്സവം 29 മുതൽ

ന്യൂ മാഹി: പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ എട്ട് വരെ നവരാത്രി സംഗീതോ ത്സവം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഗീതോത്സവത്തിൻെറ ഉദ്ഘാടനം 29ന് വൈകീട്ട് സൂര്യകല നിർവഹിക്കും. നൃത്തോത്സവം, സംഗീതമാധുരി, നൃത്താഞ്ജലി, സംഗീത നൃത്തസന്ധ്യ, നൃത്തനൃത്യങ്ങൾ, സംഗീതാലാപനം, തിരുവാതിരക്കളി എന്നിവയും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികളായ ഒ.വി. സുഭാഷ്, ഷാജി കൊള്ളുമ്മൽ, സി.വി. രാജൻ പെരിങ്ങാടി, വൈ.എം. സജിത എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.