വയക്കര പാറോത്തുംനീരില്‍ സോയില്‍ പൈപ്പിങ്​ പ്രതിഭാസം

ചെറുപുഴ: വയക്കര വില്ലേജിലെ പാറോത്തുംനീരില്‍ ഭൂമി ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടു. നാരോത്തുംകുണ്ടിലെ എൻ.ജെ. ജോസഫി ൻെറ പറമ്പിലാണ് കഴിഞ്ഞ ദിവസം ഗര്‍ത്തം രൂപപ്പെട്ടത്. എട്ടു മീറ്റര്‍ വീതിയിലും മൂന്നാൾ താഴ്ചയിലുമാണ് കുഴിയുള്ളത്. റബര്‍ ടാപ്പിങ്ങിന് ഒരുക്കമായുള്ള ജോലിക്കിടെയാണ് ഗര്‍ത്തം ശ്രദ്ധയിൽപെട്ടത്. കഴിഞ്ഞ മാസമുണ്ടായ കനത്തമഴയിലാണ് ഗര്‍ത്തം ഉണ്ടായതെന്നാണ് നിഗമനം. ഗർത്തത്തിന് സമീപത്തുള്ള കൂറ്റന്‍ മരം താഴ്ന്നുപോകാനുള്ള സാധ്യതയുണ്ട്. സോയില്‍ പൈപ്പിങ് പ്രതിഭാസമാണെന്ന സംശയത്തില്‍ വയക്കര വില്ലേജ് ഓഫിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.