പരിഷത്ത് ഫ്ലഡ് ലെവൽ മാർക്കിങ് നടത്തി

ശ്രീകണ്ഠപുരം: മുമ്പില്ലാത്ത വിധമുണ്ടായ പ്രളയത്തെ ചരിത്രത്തിൽ രേഖപ്പെടുത്താൻ ശാസ്ത്രസാഹിത്യ പരിഷത് ചെങ്ങളാ യി ഗ്രാമപഞ്ചായത്തിൽ ഫ്ലഡ് ലെവൽ മാർക്കിങ് നടത്തി. പഞ്ചായത്തിലെ പരിപ്പായി മുതൽ തേറലായിവരെയുള്ള 12 പ്രദേശങ്ങളിലായി 60ലേറെ പോയൻറുകളിലാണ് ഉയർന്ന വെള്ളപ്പൊക്കനില രേഖപ്പെടുത്തുന്നത്. വെള്ളം കയറിയ പൊതുസ്ഥാപനങ്ങളിലും വീടുകളിലും ഏറ്റവും ഉയർന്ന വെള്ളപ്പൊക്കനില പ്രത്യേക നിറത്തിൽ തീയതിയടക്കമാണ് രേഖപ്പെടുത്തിയത്. അതോടൊപ്പം ഈ സ്ഥലത്തെ വിവരങ്ങൾ ഓൺലൈനായി അപ്ലോഡ് ചെയ്യുകയും ചെയ്തു. പ്രദേശത്തിൻെറ റവന്യൂ മാപ്പിൽ വിശദാംശങ്ങൾ രേഖപ്പെടുത്തും. ഈ പ്രദേശത്തെ എല്ലാതരം വിഭവങ്ങളെക്കുറിച്ചും വിവരശേഖരണവും നടത്തുന്നുണ്ട്. ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തി ചെങ്ങളായി ഗ്രാമപഞ്ചായത്തിൻെറ ദുരന്തനിവാരണ പദ്ധതി രൂപവത്കരിക്കാൻ ഭരണസമിതിയെ സഹായിക്കുകയാണ് പരിഷത്തിൻെറ ലക്ഷ്യം. കെ. വിലാസിനി, ബിജു നിടുവാലൂർ, എം. ഉണ്ണികൃഷ്ണൻ, കെ.വി. മുരളീധരൻ, മനു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.