മാഹി: അഴിയൂർ ഗ്രാമ പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ, പ്രളയബാധിതരായ 450 കുടുംബങ്ങൾക്ക് നൽകുന്ന ഗൃഹോപകരണ കിറ്റ്, മെത് ത വിതരണ പദ്ധതിയിലേക്ക് വിവിധ സംഘടനകൾ സഹായധനം നൽകി. ചോമ്പാൽ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി, കൈത്താങ്ങ് പെരിങ്ങാടി, മാഹി മുസ്ലിം വെൽെഫയർ അസോസിയേഷൻ, കറപ്പക്കുന്ന് ബംഗ്ലക്കുന്ന് സാമൂഹിക വികസന സമിതി, ആവിക്കര റസിഡൻറ്സ് അസോസിയേഷൻ, അൽ ഹിക്മ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ്, ഡോ. അസ്ഗർ ഗ്രീൻസ് ആയുർവേദ ആശുപത്രി, സി.പി. അലി എന്നീ സ്ഥാപനങ്ങളും വ്യക്തികളുമാണ് സംഭാവനകൾ നൽകിയത്. വാർഡ് മെംബർ മഹിജ തോട്ടത്തിൽ തൻെറ ഹോണറേറിയം തുകയുടെ 75 ശതമാനം സംഭാവന നൽകി. എസ്.വൈ.എസ് സാന്ത്വനം കമ്മിറ്റി, ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി, കുടുംബശ്രീ സി.ഡി.എസ്, വടകര റൂറൽ ബാങ്ക്, ജേസീസ് വടകര, വെങ്ങാട് രഞ്ജി കുറുപ്പ്, റാസിഖ് ആൽഫ ജ്യൂസ് സ്റ്റാൾ, പ്രഫസർ പാമ്പള്ളി മഹമൂദ്, ജലീൽ ചെറുവക്കര, ഉസ്സൻകുട്ടി എന്നിവർ പഞ്ചായത്തിൻെറ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ തുക പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ്, സെക്രട്ടറി ടി. ഷാഹുൽ ഹമീദ് എന്നിവർ ഏറ്റുവാങ്ങി. കൈത്താങ്ങ് ചെയർമാൻ എസ്.കെ. മുഹമ്മദ്, കോഓഡിനേറ്റർ പി.പി. ബഷീർ, ജനറൽ സെക്രട്ടറി ഷമീം അഹമ്മദ്, നിയാസ്, മുനവ്വർ, കെ.കെ. റഹീം, കരീം, അൻവർ ഹാജി, ടി.ജെ. ഇസ്മാഈൽ, ഡോ. ഇർഫാൻ, എരിക്കിൽ ഹമീദ്, കൈപ്പാട്ടിൽ ശ്രീധരൻ, ടി.ടി. ബാബു, പ്രമോദ്, അരവിന്ദൻ ചാത്താങ്കണ്ടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.