മികച്ച ജീവകാരുണ്യ പ്രവർത്തകന് അവാർഡ്

തലശ്ശേരി: കേരളത്തിലെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകന് തലശ്ശേരി സി.എച്ച്. സൻെറർ അവാർഡ് നൽകും. സി.എച്ച്. സൻെ ററിൻെറ നേതൃത്വത്തിലുള്ള പി.എ. റഹ്മാൻ ചാരിറ്റിയാണ് ഒരു ലക്ഷം രൂപയും മെമേൻറായും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഡിസംബറിൽ തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന പി.എ. റഹ്മാൻ അനുസ്മരണ സമ്മേളനത്തിൽ പ്രഥമ അവാർഡ് സമ്മാനിക്കും. സി.എച്ച് സൻെറർ പ്രവർത്തക സമിതി യോഗത്തിലാണ് മികച്ച ജീവകാരുണ്യ പ്രവർത്തകന് വർഷാവർഷം അവാർഡ് നൽകുന്നത് സംബന്ധിച്ച് തീരുമാനിച്ചത്. സൻെററിൻെറ കീഴിലുള്ള സാന്ത്വന കേന്ദ്രത്തിന് സ്വന്തമായി സ്ഥലം കണ്ടെത്തും. കൂടുതൽ സേവനസംരംഭങ്ങളും ആരംഭിക്കും. പി.എ. റഹ്മാൻ സ്മരണികയും പ്രസിദ്ധീകരിക്കും. യോഗത്തിൽ വൈസ് ചെയർമാൻ സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. ജിദ്ദ ചാപ്റ്റർ സാന്ത്വന കേന്ദ്രത്തിന് സ്വരൂപിച്ച റമദാൻ ഫണ്ട് ഭാരവാഹികളായ യാക്കൂബ് ഹാജി, മഹബൂബ് എന്നിവരിൽ നിന്നും സൈനുൽ ആബിദ് ഏറ്റുവാങ്ങി. അഡ്വ.കെ.എ. ലത്തീഫ് സ്വാഗതവും കെ.പി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. സി.എച്ച്. സൻെറർ ചെയർമാനായി സൈനുൽ ആബിദിനെയും ൈവസ് ചെയർമാനായി പി.പി. അബൂബക്കറെയും തെരഞ്ഞെടുത്തു. പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങളാണ് രക്ഷാധികാരി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.