തലശ്ശേരി റെയിൽവേ സ്​റ്റേഷനിൽ മുലയൂട്ടൽകേന്ദ്രം സ്ഥാപിച്ചു

തലശ്ശേരി: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. എസ്. രാജീവിന് തലശ്ശേരിയിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടിയുടെ ഭാഗ മായി തലശ്ശേരി ലയൺസി‍ൻെറ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. തലശ്ശേരി ട്രാഫിക് പൊലീസി‍ൻെറ സഹകരണത്തോടെ നഗരത്തി‍ൻെറ വിവിധ ഭാഗങ്ങളിൽ ദിശാ ബോർഡുകൾ സ്ഥാപിച്ചു. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചു. ഡോ. എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രിക്ക് വീൽചെയർ, എരഞ്ഞോളി ആഫ്റ്റർ കെയർ ഹോമിൽ ഫാനുകൾ, വനിതകൾക്ക് പച്ചക്കറി തൈ വിതരണം, സമീപ പഞ്ചായത്ത് ലൈബ്രറിക്ക് നൂറിലധികം പുസ്തക വിതരണം എന്നിവ ഗവർണർ വിതരണം ചെയ്തു. തലശ്ശേരി ലയൺസ് പ്രസിഡൻറ് പ്രദീപ് പ്രതിഭ അധ്യക്ഷത വഹിച്ചു. ജവാൻമാരും ലയൺസ് മെംബർമാരുമായ കേണൽ കുറുപ്പ്, കേണൽ ഭാസ്കരൻ, ജെമിനി ശങ്കരൻ, പി.വി. ലക്ഷ്മണൻ, ലയൺ കാബിനറ്റ് സെക്രട്ടറി രാമചന്ദ്രൻ എന്നിവരെ ഗവർണർ ഡോ. എസ്. രാജീവ് ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.