തലശ്ശേരി: മാനസിക പീഡനത്തെ തുടർന്ന് ഭർതൃമതിയായ യുവതി വീട്ടിനകത്ത് കെട്ടിത്തൂങ്ങി ജിവനൊടുക്കിയെന്ന പരാതിയിൽ തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിൻെറ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. തലശ്ശേരി നിട്ടൂർ ചിറമ്മൽ കുന്നുമ്മൽക്കണ്ടി ഹൗസിൽ അഷ്റഫ്-നാസ്നി ദമ്പതികളുടെ മകളായ ഫിദയാണ് (23) ആഗസ്റ്റ് രണ്ടിന് ജീവനൊടുക്കിയത്. കോടിയേരി പപ്പൻെറ പീടികക്കടുത്ത പുഷ്പമംഗലം എന്ന വാടക വീട്ടിലാണ് ഭർത്താവിൻെറയും ഭർതൃവീട്ടുകാരുടെയും പീഡനങ്ങളെ സംബന്ധിച്ച് നാല് പേജുള്ള കുറിെപ്പഴുതിവെച്ച് ഫിദ കിടപ്പുമുറിയിൽ ജീവനൊടുക്കിയത്. ഖത്തറിൽനിന്ന് ഭർത്താവ് നാട്ടിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം. മരിക്കുന്നതിനുമുമ്പ് യുവതി ഭർത്താവിനും ഭർത്താവ് തിരികെ അയച്ചതുമായ സന്ദേശങ്ങൾ ഫിദയുടെ മൊബൈൽ ഫോണിൽനിന്ന് ബന്ധുക്കൾ കണ്ടെടുത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. യുവതിയെ െവറുക്കുന്ന രീതിയിലുള്ള ഭർത്താവിൻെറ സന്ദേശങ്ങളായിരുന്നു ഏറെയും. എന്നെ ഉപേക്ഷിക്കരുതെന്ന് ഫിദ ഭർത്താവിനോട് കേണപേക്ഷിക്കുന്ന സന്ദേശവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഫിദ സ്വന്തം സഹോദരിക്കും മൊബൈലിൽ സന്ദേശമയച്ചിരുന്നു. 'ജീവിച്ചു കൊതിതീർന്നിട്ടില്ല' എന്നായിരുന്നു സന്ദേശം. മാടപ്പീടിക ബൈത്തുൽ സയാനിൽ സഹീറാണ് ഫിദയുടെ ഭർത്താവ്. ഇടത്തരം കുടുംബത്തിലെ അംഗമായ യുവതി ബിരുദാനന്തര ബിരുദധാരിയാണ്. നിയമപഠനവും പൂർത്തിയാക്കിയിരുന്നു. വിവാഹശേഷം ഭർതൃവീട്ടിലെ പീഡനം സഹിക്കാനാവാതെ ഒരിക്കൽ യുവതി കൈഞരമ്പ് മുറിച്ചിരുന്നു. ബാൻഡേജ് കെട്ടിയതായി കാണപ്പെട്ടത് സ്വന്തം വീട്ടുകാർ ചോദിച്ചപ്പോൾ സ്റ്റെയർകേസിൽനിന്ന് വീണു മുറിഞ്ഞതാണെന്നായിരുന്നു മറുപടി -ബന്ധുവായ ഫൈസൽ പറയുന്നു. എന്നാൽ, സ്വന്തം കൂടപ്പിറപ്പുകളോട് ഫിദ എല്ലാം തുറന്നുപറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു വർഷത്തെ ദാമ്പത്യത്തിനിടയിൽ ഗർഭിണിയായ യുവതി രക്തസ്രാവത്തെ തുടർന്ന് ഏഴാംമാസം പ്രസവിച്ചിരുന്നുവെങ്കിലും നവജാത ശിശു വൈകാതെ മരിച്ചു. ഇക്കാര്യം പറഞ്ഞായിരുന്നു ഭർതൃവീട്ടുകാരുടെ പിന്നീടുള്ള മാനസിക പീഡനം. ഫിദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ചോദ്യം ചെയ്യാൻ പൊലീസ് ഒന്നിലേറെ തവണ മാടപ്പീടികയിലെ വീട്ടിലെത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. .................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.