ചൊക്രാൻവളവിൽ റോഡിൽ ഗർത്തം

ഇരിക്കൂർ: ആയിപ്പുഴ ചൊക്രാൻവളവിലെ പാതയിൽ ഗർത്തം രൂപപ്പെട്ടു. ഇതുകാരണം അപകടം പതിവാകുകയാണ്. മേഖലയിൽ തെരുവുവിളക്കുകൾപോലും ഇല്ലാത്തതിനാൽ രാത്രികാലങ്ങളിലാണ് അപകടം വർധിക്കുന്നത്. ചെറിയ വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. പൊതുമരാമത്ത് വകുപ്പധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാരും വാഹന ഉടമകളും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.