ഉരുവച്ചാൽ: പഴശ്ശി സ്കൂൾ ഗ്രൗണ്ടിന് അപകടഭീഷണിയിലായ കൂറ്റൻ ഫ്ലക്സ് ബോർഡ് നീക്കി. മട്ടന്നൂർ റോഡിൽ പഴശ്ശി വെസ്റ്റ് യു.പി സ്കൂളിലെ വിദ്യാർഥികളുടെ കളിസ്ഥലമായ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് നീക്കം ചെയ്തതത്. മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് മട്ടന്നൂർ നഗരസഭ അധികൃതർ പരസ്യം നൽകിയ സ്ഥാപനത്തിൽ വിവരം അറിയിച്ചു. പരസ്യം ഏറ്റെടുത്ത കമ്പനിയുടെ നേതൃത്വത്തിലാണ് ബോർഡ് നീക്കിയത്. കാലപ്പഴക്കത്താൽ ദ്രവിച്ച ഫ്ലക്സ് സ്ഥാപിച്ച ചട്ട തുരുമ്പെടുത്ത് വീഴാൻ പാകത്തിലായിരുന്നത്. സ്കൂൾ വിദ്യാർഥികൾ കളിക്കുന്ന സ്ഥലമായതിനാൽ ഭീതിയിലായിരുന്നു അധ്യാപകരും രക്ഷിതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.