ഇരിക്കൂർ: ഒാൾ കേരള ഡോക്യുമൻെറ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബേഴ്സ് അസോസിയേഷൻ നേതാവും ഇരിക്കൂറിലെ ആധാരം എഴുത്തുകാരനുമായിരുന്ന കെ. പുരുഷോത്തമൻെറ കുടുംബസഹായ ഫണ്ടും ആധാരമെഴുത്തുകാരൻ ടി. വസന്തൻെറ ചികിത്സ ഫണ്ടുവിതരണവും പഞ്ചായത്ത് ഹാളിൽ കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒാൾ കേരള ഡോക്യുമൻെറ് റൈറ്റേഴ്സ് ആൻഡ്സ് സ്ക്രൈബേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് എം.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അനസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി. രാജീവൻ, കെ. ജനാർദനൻ മാസ്റ്റർ, എ. ലക്ഷ്മി, രമേശൻ കൊയിലോടൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു. എം.വി. രമേഷ് സ്വാഗതവും പി. മോഹനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.