ബസ്​സ്​റ്റാൻഡിലേക്ക് മൺഭിത്തി ഇടിഞ്ഞുവീണു

ഇരിക്കൂർ: ഇരിക്കൂർ വില്ലേജ് ഓഫിസിൻെറ പടിഞ്ഞാറുഭാഗത്തെ മൺഭിത്തി കനത്തമഴയിൽ ബസ്സ്റ്റാൻഡിലേക്ക് ഇടിഞ്ഞുവീണു. മതിലിനു സമീപത്തെ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിൻെറ അടിഭാഗത്തേക്ക് മണ്ണ് വീണതിനാൽ അപകട ഭീഷണിയാണ്. സമീപത്തുകൂടി വെള്ളം ഒഴുകുന്ന പഞ്ചായത്തിൻെറ ഓവുചാൽ ഏറെദൂരം മൂടിക്കിടക്കുകയാണ്. ബസ്സ്റ്റാൻഡിൽനിന്നും സമീപങ്ങളിലെ കെട്ടിടങ്ങളിൽനിന്നും പരിസരങ്ങളിൽനിന്നും ഒഴുകിവരുന്ന മഴവെള്ളം കടകൾക്ക് മുന്നിൽ കെട്ടിക്കിടക്കുകയാണ്‌. ഓവുചാൽ നിറഞ്ഞ് വെള്ളം കടകളിലേക്കും ബസ്സ്റ്റാൻഡിലൂടെയുമാണ് ഒഴുകുന്നത്. പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴിൻെറ പിൻഭാഗത്തുള്ള വില്ലേജ് ഓഫിസിൻെറ ഭിത്തിയാണ് മഴയിൽ ഇടിഞ്ഞുവീണത്. സമീപത്തെ ഫാൻസി കടയും ലോട്ടറി സ്റ്റാളും അപകടഭീഷണിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.