ചൊക്രാൻവളവ് ജില്ല റോഡിലെ ഗർത്തം നികത്തണം

ഇരിക്കൂർ: കണ്ണൂർ-ചാലോട്- ഇരിക്കൂർ റോഡിൽ ആയിപ്പുഴ ചൊക്രാൻ വളവിലെ ജില്ല റോഡിൽ രൂപപ്പെട്ട ഗർത്തം അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ജനകീയവേദി യോഗം പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതർ എന്നിവരോട് ആവശ്യപ്പെട്ടു. പി.പി. ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. കീത്തടത്ത് സാഹിദ്, എൻ.വി.കെ. ഫൈസൽ, വി. അൻവർ, കെ.വി. അബുഹാജി, പി.കെ. ദാമോദരൻ, കെ.വി. മാമു എന്നിവർ സംസാരിച്ചു. കെ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.