സി.പി.എം ഗൃഹസന്ദർശനം

പേരാവൂര്‍: പാര്‍ട്ടിയെയും സര്‍ക്കാറിനെയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആരായാനും ജന മനസ്സറിയുന്നതിനുമായാണ് സ ി.പി.എമ്മിൻെറ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിക്കുന്നത്. സി.പി.എം തെരു ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഗൃഹസന്ദര്‍ശന പരിപാടിക്ക് ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ നേതൃത്വം നല്‍കി. പ്രദേശത്തെ ഓരോ വീടുകളിലുമെത്തിയ എം.വി. ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടിയെ കുറിച്ചും മറ്റും അഭിപ്രായങ്ങള്‍ ആരാഞ്ഞു. തോട്ടുങ്കര ബാലൻ, കെ.പി. സുഭാഷ്, നരിക്കാടന്‍ രാജൻ, കെ. പ്രഭാകരൻ, എം.പി. ശ്രീരൂപ്, തോട്ടുങ്കര വിനു, ഷിനോ തുടങ്ങിയവരും എം.വി. ജയരാജനോടൊപ്പം ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കാളികളായി. WA0059: സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻെറ നേതൃത്വത്തിൽ നടത്തിയ തെരു ബ്രാഞ്ച് കമ്മിറ്റിയുടെ ഗൃഹസന്ദര്‍ശന പരിപാടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.