മാരക മയക്കുമരുന്നുമായി യുവാവ് അറസ്​റ്റിൽ

തലശ്ശേരി: എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നുമായി തലശ്ശേരിയിൽ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. തലശ്ശേരി തി രുവങ്ങാട് റാബിയ ക്വാർട്ടേഴ്സിൽ കെ. റിൻഷാദ് എന്ന റിജുവിനെയാണ് തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പയ്യനും സംഘവും പിടികൂടിയത്. തിരുവങ്ങാട് ആയിരംകോണിക്കടുത്താണ് ഇയാൾ പിടിയിലായത്. 20 ഗ്രാം എം.ഡി.എം.എ (മെഥിലിൻ ഡയോക്സി മെഥാം ഫിറ്റാമിൻ) മയക്കുമരുന്നാണ് പിടികൂടിയത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരം യുവാവിനെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. ഒരു മില്ലിഗ്രാം മരുന്നിൻെറ ഉപയോഗത്തിലൂടെ 24 മണിക്കൂർ മുതൽ 36 മണിക്കൂർവരെ ശരീരത്തിൽ ലഹരിയുടെ വീര്യം നിലനിൽക്കും. ഇത് ക്രമേണ മനോവിഭ്രാന്തി സൃഷ്ടിക്കുകയും മാനസികനില തകർക്കുകയും ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരുന്ന് കൈവശംവെക്കുന്നത് 10 വർഷത്തിൽ കുറയാത്തതും 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റമാണ്. സിവിൽ എക്സൈസ് ഓഫിസർമാരായ രാജേഷ് ശങ്കർ, ടി.വി. സമീർ, കെ.കെ. മുഹമ്മദ് ഹബീബ്, കെ.പി. ശ്രീധരൻ, എം.കെ. പ്രസന്ന, സുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച കതിരൂര്‍ വേറ്റുമ്മലിലെ ശാദുലി മന്‍സിലില്‍ ടി.കെ. അനീസിനെയും ആറ് ഗ്രാം മയക്കുമരുന്നുമായി കതിരൂര്‍ പൊലീസ് പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.