ഫ്ലക്‌സ് റീസൈക്ലിങ് പ്ലാൻറ്​ ഉദ്ഘാടനം ഇന്ന്

കണ്ണൂര്‍: സൈന്‍ പ്രിൻറിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷ​െൻറ നേതൃത്വത്തിലുള്ള ആദ്യ ഫ്ലക്‌സ് റീസൈക്ലിങ് പ്ലാൻറ് ഉദ് ഘാടനം മൈസൂരുവിലെ മാണ്ഡ്യയില്‍ ശനിയാഴ്ച നടക്കും. രാവിലെ 10ന് മാണ്ഡ്യ എം.എല്‍.എ എം. ശ്രീനിവാസ്, കിര്‍ഗാവള്‍ എം.എല്‍.എ അന്ധാനി എന്നിവര്‍ പ്ലാൻറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയിലെ കോര്‍പറേഷന്‍, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവരുമായി സഹകരിച്ച്, അലക്ഷ്യമായി കെട്ടിയിരിക്കുന്നതും കാലാവധി അല്ലെങ്കില്‍ പ്രചാരണം കഴിഞ്ഞതും ഉപയോഗശൂന്യവുമായ മുഴുവന്‍ ഫ്ലക്‌സ് ബോര്‍ഡുകളും ബാനറുകളും കലക്ട് ചെയ്ത് അസോസിയേഷന്‍ റീസൈക്ലിങ് യൂനിറ്റില്‍ കൊണ്ടുപോയി സംസ്‌കരിക്കുകയാണ് പദ്ധതി. റീസൈക്ലിങ്ങിലൂടെ ലഭിക്കുന്ന ഗ്രാന്യൂള്‍സ് റോഡ് ടാറിങ്ങിനും ചെരിപ്പ് നിര്‍മാണത്തിനും വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കാം. വാര്‍ത്തസമ്മേളനത്തില്‍ സൈന്‍ പ്രിൻറിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് എം.വി. പ്രസാദ്, കെ. മനോഹരന്‍, പി.കെ. രാജീവന്‍, വിനോദ്, രജില്‍ രാജ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.