കണ്ണൂർ: നിലവിലെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്‌സ് ആക്റ്റിലും റൂള്‍സിലും ഭേദഗതി വരുത്തി ഇ-ഫാര്‍മസി നിയമവിധേയമാക്കാനുള്ള കേന്ദ്രസര്‍ക്കാറിെൻറ ഏകപക്ഷീയമായ കരടുവിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒാള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റിെൻറ ആഭിമുഖ്യത്തില്‍ വ്യാപാരികൾ കടയടപ്പുസമരം നടത്തി. ജില്ലയിൽ അസോസിയേഷന് കീഴിലുള്ള 550 കടകളും സമരത്തിൽ പെങ്കടുത്തതായി ഒാൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ അറിയിച്ചു. ആശുപത്രി ഫാർമസികളും ബഹുഭൂരിപക്ഷം നീതി സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചതിനാൽ മരുന്നുലഭ്യത ഉറപ്പുവരുത്താനായി. ഒാൺലൈൻ ഫാർമസിക്കെതിരെ സ്വകാര്യ ഫാർമസിസ്റ്റുകളും പണിമുടക്കി. മരുന്നുവ്യാപാരത്തിന് ഒാൺലൈൻ സംവിധാനം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്കും പ്രകടനവും നടത്തി. ജില്ല പ്രസിഡൻറ് കെ.വി. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. ഫാർമസി കൗൺസിൽ പ്രസിഡൻറ് ഒ.സി. നവീൻചന്ദ് ഉദ്ഘാടനം ചെയ്തു. ടി.പി. രാജീവൻ, പി.വി. അനിൽകുമാർ, കെ. ഭാർഗവൻ, പി. സലീം, സീന സുകുമാരൻ, എൻ.പി. മുഹമ്മദ് ബഷീർ, അമൃത സംഗീത്, പി.വി. ഷീബ, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.