ടിപ്പർ ലോറി തൊഴിലാളികളുടെ മാർച്ച്​

കണ്ണൂർ: ലോറി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് അസോസിയേഷൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിപ്പർ ലോറി തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി. ജില്ല കലക്ടർ ഏകപക്ഷീയമായി ഉണ്ടാക്കിയ ടിപ്പർ ലോറികളുടെ ഗതാഗതസമയക്രമം അടിയന്തരമായി പിൻവലിക്കുക, കൺസ്ട്രക്ഷന് ആവശ്യമായ ഉൽപന്നങ്ങൾ കൊണ്ടുപോകുേമ്പാൾ വിവിധ വകുപ്പുമേധാവികളിൽനിന്നുണ്ടാകുന്ന കടുത്തപീഡനം അവസാനിപ്പിക്കുക, തൊഴിലാളികളോട് മാന്യമായി പെരുമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻറ് സി.കെ.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. എം.കെ. ഗോപി, ടി. അശോകൻ, എൻ.കെ. ശ്രീനിവാസൻ മാസ്റ്റർ, കെ.പി. പവിത്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.