വളൻററി യൂത്ത് ആക്​ഷൻ ഫോഴ്സ്​ രൂപവത്​കരണത്തിന് ജില്ലയിൽ തുടക്കമായി

കണ്ണൂർ: കേരളസംസ്ഥാന യുവജനക്ഷേമ ബോർഡി​െൻറ നേതൃത്വത്തിലുള്ള കേരള യൂത്ത് ആക്ഷൻ ഫോഴ്സ് രൂപവത്കരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ നിർവഹിച്ചു. http://volunteer.ksywb.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്േട്രഷൻ നടത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഈ വെബ്സൈറ്റിലൂടെ 15നും 30നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് വളൻറിയറായി രജിസ്റ്റർ ചെയ്യാം. കണ്ണൂർ സർവകലാശാല നാഷനൽ സർവിസ് സ്കീമുമായി ചേർന്നാണ് പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നത്. സർവകലാശാല രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ചു. സർവകലാശാല എൻ.എസ്.എസ് കോഓഡിനേറ്റർ പത്മനാഭൻ കാവുമ്പായി ആമുഖപ്രഭാഷണം നടത്തി. െഡവലപ്മ​െൻറ് ഓഫിസർ ഡോ. ജയിംസ് പോൾ, യുവജനക്ഷേമ ബോർഡ് സ്പെഷൽ ഓഫിസർ പി. പ്രണിത എന്നിവർ സംസാരിച്ചു. യുവജനക്ഷേമ ബോർഡ് ജില്ല കോഓഡിനേറ്റർ സരിൻ ശശി സ്വാഗതവും ജില്ല േപ്രാഗ്രാം ഓഫിസർ വിനോദ് പൃത്തിയിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.