തലശ്ശേരി: പിണറായി കൂട്ടക്കൊലക്കേസും പ്രതിയുടെ ആത്മഹത്യയുടെ അന്വേഷണവും ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ എന്നിവരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിെൻറയും പ്രതി സൗമ്യയുടെ മരണവുമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എ.ഡി.ജി.പി ഷെയ്ക് ദർവേഷ്് സാഹിബ്, ഐ.ജി എസ്. ശ്രീജിത്ത് എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ എസ്.പി പി.ബി. രാജീവ്, ഡിെൈവ.എസ്.പി യു. പ്രേമന്‍, സി.ഐമാരായ എം.വി. അനില്‍കുമാര്‍, സനല്‍കുമാര്‍, എസ്.ഐമാരായ ജോയ് മാത്യു, രഘുനാഥന്‍, എ.എസ്.ഐ പുഷ്‌കരാക്ഷന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിെൻറ ഭാഗമായി തലശ്ശേരിയില്‍ ക്യാമ്പ് ഓഫിസ് തുറക്കും. കൊലപാതക കേസുകളുടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ കേസിെൻറ പുനരന്വേഷണം ആരംഭിച്ചതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കേസ് സംബന്ധിച്ച നിലവിലുള്ള ഫയലുകള്‍ ക്രൈംബ്രാഞ്ച് കൈപ്പറ്റിയശേഷമായിരിക്കും തലശ്ശേരിയില്‍ ക്യാമ്പ് ഓഫിസ് തുറക്കുക. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ സംഭവമായതിനാലാണ് എ.ഡി.ജി.പി നേരിട്ട് അന്വേഷണം വിലയിരുത്തുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡി.ജി.പി ലോക്‌നാഥ് െബഹ്‌റ പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.