കണ്ണൂർ: സംസ്ഥാന സർക്കാറിെൻറ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള 'പൊൻകതിർ' പ്രദർശനമേളയിൽ താരമായി വൈദ്യുതി കാർ. സംസ്ഥാന വൈദ്യുതി ബോർഡാണ് വൈദ്യുതി കാർ പ്രദർശനത്തിൽ അവതരിപ്പിച്ചത്. ഇന്ത്യൻ വാഹന നിർമാണ കമ്പനിയായ മഹീന്ദ്രയുടെ വൈദ്യുതി കാറുകൾ നിർമിക്കുന്ന യൂനിറ്റായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡാണ് ഇ.ടു.ഒ എന്ന കാർ നിർമാണത്തിനു പിന്നിൽ. ഫോസിൽ ഇന്ധനങ്ങൾകൊണ്ടുള്ള അന്തരീക്ഷമലിനീകരണവും വാഹനങ്ങൾ പ്രവർത്തിക്കുമ്പോഴുള്ള ശബ്ദമലിനീകരണവും കുറക്കാനായി വൈദ്യുതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതി കാറിന് കെ.എസ്.ഇ.ബി പിന്തുണ നൽകുന്നത്. പ്രവർത്തിക്കുമ്പോൾ ശബ്ദം തീരെയുണ്ടാകുന്നില്ല എന്നതാണ് കാറിെൻറ പ്രത്യേകത. നാലുപേർക്ക് സുഖമായി സഞ്ചരിക്കാവുന്ന കാർ ഒരുതവണ പൂർണമായി ചാർജ്ചെയ്താൽ 140 കിലോമീറ്റർ ദൂരം ഓടും. കാറിെൻറ ബാറ്ററി പൂർണമായും ചാർജ്ചെയ്യാൻ ആറുമണിക്കൂറാണ് വേണ്ടത്. കാറുകൾ വീടുകളിൽനിന്നുതന്നെ ചാർജ് ചെയ്യാൻ സാധിക്കുമെങ്കിലും പൊതു ഇടങ്ങളിൽ റീചാർജ്ചെയ്യാനുള്ള ചാർജിങ് ബൂത്തുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് ബോർഡ്. നിലവിൽ ആറ് വൈദ്യുതി കാറുകളാണ് കെ.എസ്.ഇ.ബി വാങ്ങിയിട്ടുള്ളത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലായി രണ്ടുവീതം കാറുകളുണ്ട്. പെട്രോൾപമ്പിെൻറ മാതൃകയിൽ ചാർജിങ് ബൂത്തുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ കൂടുതൽ വൈദ്യുതി കാറുകൾ വാങ്ങുകയും ഇവ കുറഞ്ഞ വാടകയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.