പേരാവൂർ താലൂക്ക് ആശുപത്രി മാറ്റത്തി​െൻറ പാതയിലേക്ക്

ഡയാലിസിസ് സ​െൻറർ അടുത്തമാസം രണ്ടുമുതൽ പ്രവർത്തനം തുടങ്ങും പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രി വികസനത്തി​െൻറ പാതയിലേക്ക്. ഉദ്‌ഘാടനം ചെയ്ത ഡയാലിസിസ് സ​െൻറർ അടുത്തമാസം രണ്ടുമുതൽ പ്രവർത്തനം ആരംഭിക്കും. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇതുവരെ പ്രവർത്തനം ആരംഭിക്കാൻ കഴിയാതെവന്നത്. എന്നാൽ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോവുകയാണ്. ആദ്യഘട്ടത്തിൽ ഒരാളെയാകും ഡയാലിസിസ് ചെയ്യുക. സ​െൻററിൽ ഒരുദിവസം ആറുപേരെ ഡയാലിസിസ് ചെയ്യാനുള്ള ഉപകരണങ്ങളുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണമാണ് ആദ്യഘട്ടത്തിൽ ഒരാളെ മാത്രം ചെയ്യുന്നത്. ഡയാലിസിസ് ചെയ്യുന്നതിനിടെ രോഗിക്ക് ശാരീരിക പ്രശ്നങ്ങൾ നേരിട്ടാൽ ഐ.സി.യു ഉൾപ്പെടെയുള്ള അടിയന്തര ചികിത്സാ സംവിധാനം താലൂക്ക് ആശുപത്രിയിൽ ഇല്ല എന്നതും ബന്ധപ്പെട്ടവർക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിൽ താൽക്കാലിക വൈദ്യുതി കണക്ഷനാണ് സ​െൻററിലുള്ളതെങ്കിലും കണക്ഷൻ സ്ഥിരപ്പെടുത്താൻ കെ.എസ്.ഇ.ബിയുമായി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. 53000 രൂപ ഇതിനായി അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.