അടക്കാത്തോട് സ്കൂൾ കെട്ടിടം അപകടഭീഷണിയിൽ

കേളകം: അടക്കാത്തോട് ഗവ.യു.പി സ്‌കൂൾ കെട്ടിടം കാലപ്പഴക്കത്താൽ തകർച്ച ഭീഷണിയിൽ. 40വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ പേടിപ്പെടുത്തുന്നത്. അഞ്ച് ക്ലാസ് മുറികളുള്ള ഓടു മേഞ്ഞ കെട്ടിടം തകർച്ചഭീഷണി നേരിടുന്നതോടെ അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളെ സ്‌കൂൾ ഹാളിലേക്ക് മാറ്റിയിരുന്നു. അഞ്ചുവർഷം മുമ്പാണ് കെട്ടിടം ഭീഷണിയിലായതെന്ന് അധ്യാപകർ പറയുന്നു. ഓട് മേൽക്കൂര പകുതിയോളം നിലംപൊത്തിയ അവസ്ഥയാണ്. കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ പഞ്ചായത്തിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.