മാക്കൂട്ടം ചുരം റോഡ്: എം.എൽ.എമാർ സന്ദർശിച്ചു

ഇരിട്ടി: ഉരുൾപൊട്ടലിനെതുടർന്ന് ഗതാഗതം നിരോധിച്ച കൂട്ടുപുഴ-വീരാജ്പേട്ട റോഡ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എയും വീരാജ്പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യയും സന്ദർശിച്ചു. സണ്ണി ജോസഫ് എം.എൽ.എ വീരാജ്പേട്ട വരെ യാത്ര ചെയ്ത് റോഡി​െൻറ നിലവിലുള്ള അവസ്ഥ വിലയിരുത്തുകയും വീരാജ്പേട്ട എം.എൽ.എ കൂട്ടുപുഴ പാലം സന്ദർശിക്കുകയും ചെയ്തു. ഉരുൾപൊട്ടലിനെതുടർന്ന് കടപുഴകി ഒലിച്ചുവന്ന മരങ്ങൾ കണക്കെടുത്ത് നീക്കം ചെയ്യണമെന്നും അപകടാവസ്ഥയിലുള്ള മരങ്ങൾ പൂർണമായും മുറിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും കർണാടക പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയറോട് ആവശ്യപ്പെട്ടു. റോഡ് നവീകരണം ഉടൻ പൂർത്തിയാക്കി തുറന്ന് കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. വീരാജ്പേട്ട എം.എൽ.എയോടൊപ്പം വെട്ടള്ളി പഞ്ചായത്ത് പ്രസിഡൻറ് ചോന്തമ്മ, വൈസ് പ്രസിഡൻറ് തസ്ലിം അക്ബർ, പഞ്ചായത്ത് മെംബർ സുനിത, മുൻപഞ്ചായത്തംഗം ഉമ്മർ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ വിനായക് തുടങ്ങിയവരും അഡ്വ.സണ്ണി ജോസഫ് എം.എൽ.എയോടൊപ്പം അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷീജ സെബാസ്റ്റ്യൻ, ബെന്നി തോമസ്, ബേബി തോലാനി, തോമസ് വലിയതൊട്ടി, പി.സി. ജോസ്, ടോം മാത്യു, ഐസക് ജോസഫ്, ബേബി കൂടപ്പാട്ട്, ജോസ്കുഞ്ഞ് തടത്തിൽ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.