ഉരുവച്ചാലിൽ ഓമ്​നി വാനിൽനിന്നും പുകയുയർന്നു

ഉരുവച്ചാൽ: ഓടിക്കൊണ്ടിരുന്ന വാനിൽനിന്ന് പുക ഉയർന്നു. നാട്ടുകാരുടെ ഇടപെടലിൽ അപായം ഒഴിവായി. ഇന്നലെ വൈകീട്ട് നാലുമണിയോടെ ഉരുവച്ചാൽ ടൗണിനടുത്ത് മെഡിക്കൽ സ​െൻററിന് സമീപത്താണ് സംഭവം. മട്ടന്നൂരിൽനിന്ന് വരുകയായിരുന്ന മാരുതി ഓമ്നി വാനിൽ നിന്നാണ് പുക ഉയർന്നത്. വാനിനകത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ റോഡരികിലേക്ക് അടുപ്പിച്ചുനിർത്തുകയായിരുന്നു. ചുമട്ട് തൊഴിലാളികളും ടാക്സി ഡ്രൈവർമാരും ചേർന്ന് വാനി​െൻറ ബാറ്ററിയിൽനിന്ന് കണക്ഷൻ ഒഴിവാക്കിയതിനാൽ അപായം ഒഴിവാകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.