എല്ലാറ്റിലും ഒന്നാമത്​; കേരളത്തെ അഭിനന്ദിച്ച്​ യോഗ ഫെഡറേഷൻ പ്രസിഡൻറ്​

കണ്ണൂർ: കേരളത്തെ അഭിനന്ദിച്ച് യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറ് അശോക് കുമാർ അഗർവാൾ. കണ്ണൂരിൽ മൂന്നാമത് സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പി​െൻറ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നാടായ ഹരിയാനയാണ് ഇന്ത്യയിലെ മികച്ച സംസ്ഥാനം എന്നാണ് താൻ ഉൾപ്പെടെയുള്ളവർ കരുതിയത്. എന്നാൽ, യോഗയുടെ പ്രചാരണം ഉൾപ്പെടെ എല്ലാ മേഖലകളിലും കേരളമാണ് ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനമെന്നാണ് ഇനി പറയുകയെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന സർക്കാറിൽ 38 വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് യോഗ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചത്. അവിടത്തെ കായികമന്ത്രിയുമായി സൗഹാർദപരമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ, കേരളത്തിലെ മന്ത്രിമാർ അങ്ങനെയല്ല. കാണാനെത്തിയപ്പോൾ ഇവിടത്തെ മുഖ്യമന്ത്രിയും കായികമന്ത്രിയും കസേരയിൽനിന്ന് എഴുന്നേറ്റ് പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. കേരള യോഗ അസോസിയേഷൻ ഭാരവാഹികൾ തയാറാണെന്ന് പറഞ്ഞതിനെ തുടർന്നാണ് ഗോവയിൽ നടത്താനിരുന്ന ഏഷ്യൻ യോഗ ചാമ്പ്യൻഷിപ്പ് കേരളത്തിലേക്ക് മാറ്റിയത്. അതി​െൻറ ഒരുക്കങ്ങൾ വിലയിരുത്താനായി കഴിഞ്ഞതവണ ഇവിടെ വന്നപ്പോൾ മത്സരാർഥികളുടെ താമസത്തിനും ഭക്ഷണത്തിനും വേണ്ട തുക അനുവദിക്കാനായി ചെലവുകളെക്കുറിച്ച് അന്വേഷിച്ചു. ആതിഥേയത്വം തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് അസോസിയേഷൻ പ്രസിഡൻറ് പറഞ്ഞത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനും കേരളത്തി​െൻറ മനോഹാരിത ആസ്വദിക്കുന്നതിനും ഒരു രൂപപോലും നൽകേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.