കാസര്‍കോട്: എല്ലാ തൊഴിലാളികള്‍ക്കും ബോണസ് ഉറപ്പുവരുത്തണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയോഗം സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. അപ്രൻറിസ് ആക്ട് പ്രകാരമുള്ള അപ്രൻറിസ് ഒഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും ബോണസ് നല്‍കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. കാഷ്വല്‍, ടെംപററി, ബദൽ, കോണ്‍ട്രാക്ട്, നിത്യമേഖല തുടങ്ങി പ്രതിഫലം പറ്റുന്ന എല്ലാവര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്. ജെ. ഉദയഭാനു അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. രാജു, അഡ്വ. വി.ബി. ബിനു, വിജയന്‍ കുനിശ്ശേരി, പി. സുബ്രഹ്മണ്യം, താവം ബാലകൃഷ്ണന്‍, കെ.എസ്. ഇന്ദുശേഖരന്‍ നായര്‍, കെ.ജി. പങ്കജാക്ഷന്‍, കെ. മല്ലിക, കെ.സി. ജയപാല്‍, എം.പി. വിദ്യാധരന്‍, എച്ച്. രാജീവന്‍, വാഴൂര്‍ സോമന്‍, കെ.വി. കൃഷ്ണന്‍, ടി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. വി. മോഹന്‍ദാസ്, ആര്‍. പ്രസാദ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഞായറാഴ്ച മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.