പൊലീസ് സാന്നിധ്യം; ഷിരൂർ മഠാധിപതിയുടെ മരണാനന്തര ചടങ്ങുകൾ മുടങ്ങുന്നു

മംഗളൂരു: മൂന്നുദിവസത്തേക്ക് ഷിരൂർ മൂലമഠം കസ്റ്റഡിയിലെടുത്ത പൊലീസ് ആഴ്ച പിന്നിട്ടിട്ടും സ്വതന്ത്രമാക്കാത്തതിൽ മഠം അധികൃതർക്കും ഭക്തർക്കും പ്രതിഷേധം. പൊലീസ് സാന്നിധ്യം ഷിരൂർ മഠാധിപതി സ്വാമി ലക്ഷ്മിവര തീർഥയുടെ മരണാനന്തര ചടങ്ങുകൾ മുടക്കുകയാണെന്ന് അവർ ആരോപിച്ചു. പ്രധാന ചടങ്ങായ 'ആരാധന' ഈമാസം 31ന് നടത്താൻ നിശ്ചയിച്ചതായി ഷിരൂർ മഠത്തി​െൻറ താൽക്കാലിക ചുമതല വഹിക്കുന്ന സൊഡെ മഠം സ്വാമി വിശ്വവല്ലഭ തീർഥ പറഞ്ഞു. എന്നാൽ, മഠത്തിൽനിന്ന് പൊലീസുകാർ മാറിയാൽ മാത്രമേ ആരാധന ചടങ്ങുകൾ സംഘടിപ്പിക്കാനാവൂ. ഇല്ലെങ്കിൽ ഇനിയും നീട്ടേണ്ടിവരും. ഇക്കാര്യം ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ടി​െൻറ ശ്രദ്ധയിൽപെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.