കണ്ണൂർ: മാധ്യമം 'വെളിച്ചം' പദ്ധതിയുടെ പുതിയ അധ്യയനവർഷത്തിെൻറ ജില്ലതല പ്രകാശനം കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാംസഭ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്തു. പത്രവായന മികച്ച സാമൂഹിക പ്രതിബദ്ധതയുണ്ടാക്കുന്നതിനുള്ള ശീലമാണെന്നും അത് വിദ്യാർഥികൾ മുറുകെ പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല വായനയാണ് നല്ലശീലങ്ങൾ വളർത്തുക. 'മാധ്യമം' തലമുറയെ അതിന് പാകപ്പെടുത്തുന്ന പത്രമാണ്. സോഷ്യൽ മീഡിയ അതിപ്രസരത്തിൽ മുങ്ങിപ്പോവുകയാണ് നമ്മുടെ സമയം. പേക്ഷ, പത്രവായന ഇൗ ശീലങ്ങളെയെല്ലാം പ്രതിരോധിച്ചുനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ജനറൽ ക്യാപ്റ്റൻ ഫാത്തിമ സന എ.ഡി.എമ്മിൽനിന്ന് വിദ്യാലയത്തിലേക്കുള്ള ആദ്യകോപ്പി ഏറ്റുവാങ്ങി. ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ കണ്ണൂർ ജില്ല അസോസിയേഷൻ പങ്കാളിത്തേത്താടെയാണ് പത്രം വിദ്യാലയത്തിലെ എല്ലാ ക്ലാസുകളിലും ലഭ്യമാക്കുന്നത്. ചടങ്ങിൽ പ്രിൻസിപ്പൽ ടി.പി. മഹറൂഫ് അധ്യക്ഷത വഹിച്ചു. 'മാധ്യമം' സീനിയർ ന്യൂസ് എഡിറ്റർ സി.കെ.എ. ജബ്ബാർ ആമുഖപ്രഭാഷണം നടത്തി. ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ കണ്ണൂർ ജില്ല അസോസിയേഷൻ പ്രതിനിധി നിസാർ ഇരിട്ടി, നൗഷാദ് പൂതപ്പാറ, പി.ടി.എ പ്രസിഡൻറ് ടി. ഷറഫുദ്ദീൻ, ടി.കെ. നൗഷാദ്, 'മാധ്യമം' സർക്കുലേഷൻ മാനേജർ ഡെന്നി തോമസ് എന്നിവർ സംസാരിച്ചു. മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പി.സി. ലതിക സ്വാഗതവും സ്റ്റാഫ് കോഒാഡിനേറ്റർ സി.സി. ശക്കീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.