കണ്ണൂർ: പിണറായിയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൗമ്യ കണ്ണൂർ വനിത ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ഉത്തരമേഖല ഡി.െഎ.ജി എസ്. സന്തോഷ് പറഞ്ഞു. സൗമ്യ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തിയ റീജ്യനൽ വെൽെഫയർ ഒാഫിസറും ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് ഉത്തരമേഖല ഡി.െഎ.ജി ബുധനാഴ്ച ജയിലിൽ നേരിെട്ടത്തി അന്വേഷണം നടത്തിയത്. ജയിൽ ഉദ്യോഗസ്ഥർ, അന്തേവാസികൾ എന്നിവരിൽനിന്ന് അദ്ദേഹം മൊഴിയെടുത്തു. കാലാകാലങ്ങളായി തുടർന്നുവന്ന രീതികളും വീഴ്ചക്കിടയാക്കിയെന്നും മേൽേനാട്ട ചുമതലയുള്ള സൂപ്രണ്ടിനുൾെപ്പടെ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണറിപ്പോർട്ട് വ്യാഴാഴ്ചതന്നെ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖക്ക് കൈമാറും. വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ വ്യാഴാഴ്ച വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. സൗമ്യയുടെ മരണത്തിലെ ദുരൂഹത അകറ്റാനുള്ള അന്വേഷണവും ഉണ്ടാകുമെന്നാണ് വിവരം. സൗമ്യയുടെ ആത്മഹത്യാക്കുറിപ്പിൽ സംശയകരമായ ഒന്നുമില്ലെന്നായിരുന്നു ആദ്യം ജയിൽ അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് സംശയം വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.